ബാറിലെ അടിപിടി; കാണാതായ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയതായി പൊലീസ്

crime

ആലപ്പുഴ: പറവൂരില്‍ ബാറില്‍ വച്ചുണ്ടായ അടിപിടിക്കിടെ കണാതായ യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയതായി സംശയമെന്ന് പൊലീസ് . കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പുന്നപ്ര പറവൂര്‍ സ്വദേശി മനു (27) വിനെ കാണാതായത്.കേസില്‍ പുന്നപ്ര സ്വദേശികളായ സൈമണ്‍, പത്രോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരേയും ചോദ്യം ചെയ്ത് വരികയാണ്.

കാപ്പ കേസില്‍ മുന്‍പ് ജയിലില്‍ കഴിഞ്ഞിരുന്ന ആളാണ് മനു. മനുവിനെ കാണാനില്ല എന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Top