പെന്‍ഷന്‍ തുക തട്ടാന്‍ അമ്മയുടെ മൃതദേഹം മകന്‍ വീട്ടില്‍ ഒളിപ്പിച്ചത് ഒരു വര്‍ഷത്തോളം

dead-body

മഡ്രിഡ് (സ്‌പെയിന്‍): മരിച്ച അമ്മയുടെ മൃതദേഹം പെന്‍ഷന്‍ തുക തട്ടി എടുക്കാനായി മകന്‍ ഒളിപ്പിച്ച് വെച്ചത് ഒരു വര്‍ഷത്തോളം. അവസാനം അഴുകിയ ശവശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം പുറത്തു വന്നതോടെ അയല്‍ ഫ്‌ലാറ്റുകാര്‍ പൊലീസില്‍ വിവരം അറിയിച്ചപ്പോളാണ് സംഭവം പുറത്തറിയുന്നത്. മകന്‍ തന്നെ നിര്‍മിച്ച ശവപ്പെട്ടിക്കകത്ത് 92 വയസ്സുള്ള അമ്മയുടെ ദ്രവിച്ച ശരീരമാണ് സ്ഥലത്തെത്തിയ പൊലീസ് കണ്ടത്.

ഇയാളും അമ്മയും മാത്രമായിരുന്നു ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. അമ്മയുടെ മരണം സ്വാഭാവിക മരണമെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് 62 വയസ്സുള്ള മകനെതിരെ പെന്‍ഷന്‍ തട്ടിപ്പിനു കേസെടുത്തു.

കഴിഞ്ഞ മേയില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അമ്മയുടെ മൃതദേഹം നാലു മാസത്തോളം മക്കള്‍ ഒളിപ്പിച്ചതു വച്ച സംഭവം ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു. അമ്മ അമരാവതി ദേവി(70)യുടെ വിരലടയാളത്തിനു വേണ്ടിയാണു മൃതദേഹം ഒളിപ്പിച്ചത്.

Top