വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തായ്‌ക്കൊണ്ടോ താരത്തെ യുവാവ് വെടിവെച്ച് കൊന്നു

gun-shooting

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് തായ്‌ക്കൊണ്ടോ താരമായ യുവതിയെ യുവാവ് വെടിവച്ചുകൊന്നു. ഗുരുഗ്രാമിലെ ബിലാസ്പൂര്‍ മേഖലയിലെ ഭോരാ ഖുര്‍ദ് സ്വദേശിയായ സരിതയെയാണ് സോംബിര്‍ സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. ജില്ലാ തലത്തില്‍ തായ്‌ക്കൊണ്ടോ താരമാണ് സരിത.

ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നത്. പുലര്‍ച്ചെ സരിതയുടെ വീട്ടിലെത്തിയ സോംബിര്‍ വിവാഹ അഭ്യര്‍ത്ഥന നടത്തുകയും സരിത ഇത് നിഷേധിച്ചതോടെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയൊച്ച കേട്ട് ബന്ധുക്കള്‍ ഓടി എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സരിതയെയാണ് കണ്ടത്.

സോംബിര്‍ നിരന്തരമായി സരിതയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ സോംബിറിനെ വിവാഹം ചെയ്യാന്‍ സരിത തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.ഝജ്ജാറിലെ ബഗ്‌ഡോല സ്വദേശിയാണ് സോംബിര്‍. മാസങ്ങളായി മാതാപിതാക്കളില്‍ നിന്ന് അകന്നുകഴിയുകയാണ് ഇയാള്‍.

Top