ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

perambra

ജയ്പൂര്‍: ഭാര്യയെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 32കാരനായ ജുമാന്‍ സിങ് ആണ് ഭാര്യ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജുമാന്‍ സിങ്ങിന് സംശയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പലതവണ വാക്കുതര്‍ക്കത്തിലേര്‍പ്പിട്ടിരുന്നു. ഇതേതുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുയെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

Top