വാക്കുതര്‍ക്കം : പത്തനംതിട്ട കോഴഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു

murder

പത്തനംതിട്ട : പത്തനംതിട്ട കോഴഞ്ചേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയില്‍ പ്രവീണ്‍ എന്ന റിജോ ആണ് കൊലചെയ്യപ്പെട്ടത്. കൊല്ലപ്പെട്ട പ്രവീൺ ലോഡിംഗ് തൊഴിലാളിയാണ്.

സമീപത്തെ പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് പ്രദക്ഷിണം കടന്ന് പോയപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രവീണിനെ സംഘമായെത്തി കുത്തുകയായിരുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട് കുരങ്ങുമല സ്വദേശികളായ അഞ്ച് പേര്‍ക്കെതിരെ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അയല്‍വാസിയായ ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് ദീപു. പ്രവീണിന്റെ മൃതശരീരം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Top