ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍

died

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെട്ടൂരിലാണ് സംഭവം നടന്നത്. അയിരൂര്‍ സ്വദേശിയായ ബാബു(60)നെയാണ് ഇന്നലെ രാവിലെ വെട്ടൂര്‍ കടപ്പുറത്തുള്ള മീന്‍ ഷെഡില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബാബുവിന്റെ മുഖത്തും ദേഹത്തും മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു.

4 വര്‍ഷമായി വെട്ടൂര്‍ താമസിക്കുന്ന ബാബു അയിരൂര്‍ സ്വദേശിയാണ്. ബാബുവിന് ശകുന്തള,സുഗന്തി എന്ന രണ്ട് ഭാര്യമാരും അതില്‍ മക്കളും ഉണ്ട്. പെരുന്നാളിന്റെ അന്ന് ബാബു മറ്റ് രണ്ടു പേരുമായി വഴക്ക് ഉണ്ടാക്കിയെന്നും അതില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു. ഇന്‍ക്വസിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലിസ് അറിയിച്ചു. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദ്ഗധറും പരിശേധന നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.

Top