ഓസ്‌ട്രേലിയ വൈറ്റ്‌സണ്‍ഡേ ദ്വീപില്‍ സ്രാവിന്റെ ആക്രമണം : യുവാവ് കൊല്ലപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ടൂറിസ്റ്റ് കേന്ദ്രമായ വൈറ്റ്‌സണ്‍ഡേ ദ്വീപില്‍ സ്രാവിന്റെ ആക്രമണം. സംഭവത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ബീച്ചില്‍ സര്‍ഫിംഗ് നടത്തുകയായിരുന്ന 33 വയസുകാരനാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായത്.

കാലിനും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top