അവിഹിത ബന്ധമുണ്ടെന്ന് സംശയം, ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊന്നു

ഡല്‍ഹി: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് ബന്ധുവിനെ കുത്തിക്കൊന്നു. ദ നിഹല്‍ വിഹറിലാണ് സംഭവം നടന്നത്. അനില്‍ ചൗധരി(38)എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ബന്ധുവായ വികാസ് യാദവാണ് കൊല്ലപ്പെട്ടത്.

ചൗധരിക്കൊപ്പം കൂട്ടാളികളായിരുന്ന രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ചൗധരി വികാസിനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇരുവരും ദീര്‍ഘ നേരം സംസാരിച്ചിരുന്നു ഒടുവില്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

പെട്ടെന്ന് ചൗധരി തന്റെ കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഭാര്യയാണ് പൊലീസില്‍ വിവരമറിയിച്ചത്. വികാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചൗധരിയെ അറസ്റ്റ് ചെയ്തു.

Top