സാമ്പത്തിക ബാധ്യത: യുവാവ് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നശേഷം ആത്മഹത്യചെയ്തു

crime

ചാമരാജ്നഗര്‍: യുവാവ് ഗര്‍ഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ഗുണ്ടല്‍പേട്ട് സ്വദേശിയായ ഓംപ്രകാശ്(38) ആണ് ഭാര്യ നിഖിത(30), മകന്‍ ആര്യ കൃഷ്ണ(4), അച്ഛന്‍ നാഗരാജ് ആചാര്യ(65), അമ്മ ഹേമ രാജു(60) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

കടക്കെണിയാണ് കൂട്ടക്കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് വിവരം. ബെംഗളൂരു ചാമരാജ് നഗറിലെ ഗുണ്ടല്‍പേട്ടിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് കുടുംബവും സുഹൃത്തുക്കളുമായി ഓംപ്രകാശ്‌മൈസൂരുവില്‍നിന്ന് നിന്ന് ഗുണ്ടല്‍പ്പേട്ടിലേക്ക് പോയത്. തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ ഓംപ്രകാശും കുടുംബവും സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. വീട്ടുകാരെയെല്ലാം ഓംപ്രകാശ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം വായില്‍ വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവസ്ഥലത്ത് ബലംപ്രയോഗംനടന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും വിശദമായ അന്വേഷണംതുടങ്ങിയതായി ചാമരാജ്നഗര്‍ പോലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാര്‍ അറിയിച്ചു.

Top