വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ; അഞ്ജാതനെ വെടിവെച്ച് കൊലപ്പെടുത്തി

indian army

ശ്രീനഗര്‍: വ്യോമസേന താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് കൊന്നു. മധ്യ കശ്മീരിലെ ബുദ്ഗാം വ്യോമസേന താവളത്തിലാണ്‌ സംഭവം. ഞായറഴ്ച അര്‍ധരാത്രിയോടെ അതീവ സുരക്ഷാ മേഖലയില്‍ പ്രവേശിച്ച ഇയാളെ കാവല്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെച്ച് കൊലപ്പെടുത്തിയത്.

അതേസമയം കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസിലധികം പ്രായം തോന്നിക്കുന്ന ഇയാളില്‍ നിന്ന് തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടായതായി സംശയമുണ്ടെന്നും ആളെ തിരിച്ചറിയാന്‍ പ്രദേശവാസികളുടെ സഹായം തേടുമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.Related posts

Back to top