വീണ്ടും മന്‍ കി ബാത്തുമായി പ്രധാനമന്ത്രി എത്തുന്നു; ജൂണ്‍ 30 മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിവാര റോഡിയോ പരിപാടി മന്‍ കി ബാത്ത് വീണ്ടും തുടങ്ങുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പായി കഴിഞ്ഞ ഫെബ്രുവരിയില്‍ പരിപാടി പ്രധാനമന്ത്രി നിര്‍ത്തിയിരുന്നു.

രണ്ടാം വരവിലെ ആദ്യ പ്രക്ഷേപണം ഈ മാസം 30നാണ്. മന്‍ കി ബാത്തിലേക്ക് പൊതുജനങ്ങള്‍ക്ക് സന്ദേശം റിക്കോര്‍ഡ് ചെയ്ത് അയയ്ക്കാനായി 1800-11-7800 എന്ന ടോള്‍ ഫ്രീ നമ്പര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഇരുപത്തിയാറാം തീയതി വരെ ഈ ഫോണ്‍ ലൈനുകള്‍ ലഭ്യമാണ്.

2015 മുതലാണ് ഈ ടെലിഫോണ്‍ നമ്പര്‍ ലഭ്യമാക്കിയത്. www.mygov.in എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് 29-ാം തീയതി വരെ ആശയങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാനുമാകും.എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നത്.

Top