ഐ.ടി റെയ്ഡ് ഓഫീസ് ജീവനക്കാരന്‍ ഒന്നാം നിലയില്‍ നിന്ന് ചാടി

ചെന്നൈ: ക്രിസ്റ്റി ഫ്രീഡ്ഗ്രാം കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്‍ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ആദായനികുതി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനിടെയാണ് പി. കാര്‍ത്തികേയന്‍ (32) കെട്ടിടത്തില്‍ നിന്ന് ചാടിയത്. പരുക്കുകളോടെ ഇയാളെ ഉടന്‍ തന്നെ തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സേലം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കാര്‍ത്തികേയനെതിരെ ആത്മഹത്യാശ്രമത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തീവ്രമായ തീരുമാനത്തിനു പിന്നിലുള്ള കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. അദ്ദേഹത്തിന് ബോധം പൂര്‍ണമായി വന്നതിന് ശേഷം മാത്രമാണ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുക.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കോണ്‍ട്രാക്ടറായ ടി എസ് കുമാരസ്വാമിയുടെ 70 കമ്പനികളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി കുമാരസ്വാമിയുടെ കമ്പനിയിലെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചതായും തമിഴ്‌നാട് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി സുധാ ദേവിയെ ചോദ്യം ചെയ്തതായും അധികൃതര്‍ അറിയിച്ചു. ഇതിനിടയിലാണ് കാര്‍ത്തികേയന്‍ കെട്ടിടത്തില്‍ നിന്ന് ചാടിയത്.

ചെന്നൈയില്‍ നടന്ന ഐ.ടി റെയ്ഡില്‍ നാമക്കല്‍ ക്രിസ്റ്റി ഫ്രീഡ്ഗ്രാം കമ്പനിയും തമിഴ്‌നാട് സര്‍ക്കാരിന് മുട്ട, പ്രോട്ടീന്‍ പയറിനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളില്‍ നിന്നും കോടിക്കണക്കിനു രൂപ പിടിച്ചെടുത്തു. ക്രിസ്റ്റിയിലും അഗ്‌നി ഗ്രൂപ്പ് കമ്പനികളില്‍ നിന്നും വിദേശ നാണയ നിക്ഷേപ രേഖകളും കണ്ടെടുത്തു.

Top