ദുബൈയിൽ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചയാൾക്ക് ജയിൽ ശിക്ഷയും നാടുകടത്തലും

ദുബൈ: ഉറങ്ങിക്കിടന്ന വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച തൊഴിലുടമയ്ക്ക് ദുബൈയില്‍ 10 വര്‍ഷം ജയില്‍ ശിക്ഷയും നാടുകടത്തലും. അംഗോളയില്‍ നിന്നുള്ള 30കാരിയായ ഗാര്‍ഹിക തൊഴിലാളിയെ 36കാരനായ പാകിസ്ഥാനി തൊഴിലുടമ വീടിനുള്ളില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ദുബൈയിലെ അല്‍ ബര്‍ഷയില്‍ പാകിസ്ഥാനിയുടെ വീട്ടിലാണ് സംഭവം ഉണ്ടായത്.

നല്ല ഉറക്കത്തിലായതിനാല്‍ പ്രതി ശരീരത്തില്‍ സ്പര്‍ശിച്ചത് അറിഞ്ഞില്ലെന്നും പീഡനത്തിനിടെ പെട്ടെന്ന് ഉണര്‍ന്നപ്പോഴാണ് നഗ്നനായി അടുത്തു കിടക്കുന്ന തൊഴിലുടമയെ കണ്ടതെന്നും വീട്ടുജോലിക്കാരിയായ യുവതി ദുബൈ പ്രാഥമിക കോടതിയെ അറിയിച്ചു. താന്‍ നന്നായി ഉറങ്ങാറുണ്ടെന്നും ഗാഢനിദ്രയിലായപ്പോഴാണ് സംഭവം ഉണ്ടായതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Top