കൊല്ലത്ത് അക്രമിസംഘങ്ങൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റയാൾ മരിച്ചു

കൊല്ലം: മുഖത്തലയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ കത്തിക്കുത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അയത്തിൽ തെക്കേവിള സ്വദേശി സനിലാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി മുഖത്തല കിഴവൂരിലായിരുന്നു ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കേസിൽ മുഖത്തല കിഴവൂർ സ്വദേശി രാജുവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി സതീഷ് പരുക്കേറ്റ് ചികിത്സയിലാണ്. കുത്തേറ്റ സനിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Top