Man in Delhi’s ‘rapes’ 4-year-old girl

rape

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് വീണ്ടും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്ത. വെറും നാലുവയസ് മാത്രം പ്രായമുള്ള കുട്ടിയെ അയല്‍വാസി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചു. തെക്കന്‍ ദില്ലിയെ കല്യാണ്‍പുരിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിയാറ് വയസുള്ള രവികുമാറാണ് അറസ്റ്റിലായത്. ഗുരുതരാവസ്ഥയിലായ കുട്ടി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കുട്ടി മാതാപിതാക്കള്‍ക്കും അമ്മൂമ്മയ്ക്കുമൊപ്പം കല്യാണ്‍പുരിയിലുള്ള ഫ്‌ളാറ്റിന്റെ രണ്ടാം നിലയിലാണ് താമസം. യുവാവ് ഇവരുടെ അയല്‍വാസിയാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരാണ്. വീട്ടില്‍ കുട്ടിയും അമ്മുമ്മയും മാത്രമുള്ളപ്പോള്‍ യുവാവ് അതിക്രമിച്ച് കടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് മാനഭംഗപ്പെടുത്തിയത്.

അമ്മുമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ ഇയാള്‍ എടുത്ത് തന്റെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോയി. ബലാത്സംഗ ശ്രമത്തിനിടെ കുട്ടി ഉണര്‍ന്ന് നിലവിളിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ തുടങ്ങി. ബോധരഹിതയായ കുട്ടിയെ ഇയാള്‍ തിരികെ വീട്ടില്‍ കൊണ്ടുചെന്നിടാന്‍ ശ്രമിച്ചു. ഈ സമയം കുട്ടിയെ തിരക്കിയിറങ്ങിയ അമ്മുമ്മയാണ് സംഭവം അറിയുന്നത്. ഉടന്‍ തന്നെ കുട്ടിയെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ മറ്റ് താമസക്കാരാണ് പ്രതിയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.

Top