തീ പിടിച്ച കെ​ട്ടി​ട​ത്തി​ൽ കുടുങ്ങി ; സാഹസികമായി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു

ബെയ്‌ജിംഗ്: തീ പിടിച്ച ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉള്ളിൽ നിന്ന് സാഹസികമായി രക്ഷപ്പെടുന്ന യു​വാ​വി​ന്‍റെ വീഡിയോ വൈറലാകുന്നു

ചൈ​ന​യി​ലെ ചോ​ങ്കിം​ഗ് സി​റ്റി​യി​ലെ ഇ​രു​പ​ത്തി​മൂ​ന്ന് നി​ല​യു​ള്ള റ​സി​ഡ​ൻ​ഷ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ തീ​പി​ടു​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ഒ​രാ​ൾ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈറലാകുന്നത്.

രക്ഷപ്പെടുന്നതിനായി ഇയാൾ കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തു​ള്ള കമ്പിയിൽ സാ​ഹ​സി​ക​മാ​യി തൂ​ങ്ങി​നി​ന്ന് ഒ​രു ഗ്ലാ​സ് ത​ക​ർ​ത്ത് മ​റ്റൊ​രു മു​റി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തിന്റെ ദൃശ്യങ്ങൾ വ്യക്തമായി കാണാൻ കഴിയും.

രക്ഷാപ്രവർത്തകർ എത്തി ഇയാളെ രക്ഷപ്പെടുത്തി ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു. ഡി​സം​ബ​ർ പതിമൂന്നിനാണ് അപകടം നടന്നതെന്നാണ് ലഭിക്കുന്ന വിവരം.

Top