ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലുവ : ആലുവ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതശരീരം കിടന്നിരുന്നത്.

ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിട നിർമാണ തൊഴിലാളിയായ മാർത്താണ്ഡം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു. മരിച്ച ആൾക്ക് ഏകദേശം 30 വയസ് തോന്നിക്കും.

Top