സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു

murder

ഇടുക്കി: ഇടുക്കി ശാന്തമ്പാറയില്‍ സ്വത്ത് തര്‍ക്കത്തിനിടെയുണ്ടായ അടിപിടിയില്‍ വെട്ടേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ശാന്തന്‍പാറ സ്വദേശി റെജിമോനാണ് മരിച്ചത്.

റെജിമോന്റെ സഹോദരന്‍ സജീവന്‍, മരുമകന്‍ ശ്യാം എന്നിവരാണ് വെട്ടിയത്. തര്‍ക്കത്തിനിടെ പ്രകോപിതരായ ഇവര്‍ റെജിയെ വെട്ടുകയായിരുന്നു. റെജിമോന്റെ മരുമകന്‍ സ്റ്റെബിനും വെട്ടേറ്റു. ഇരുവരെയും ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Top