ജെല്ലിക്കെട്ട് മത്സരത്തിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് മത്സരത്തിനിടെ ഒരാള്‍ കാളയുടെ കുത്തേറ്റു മരിച്ചു. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നടന്ന ജെല്ലിക്കെട്ട് മത്സരത്തിനിടെയാണ് സംഭവം. പോള്‍ രാജ് (42) ആണ് മരിച്ചത്. മത്സരത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മത്സരത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായു പോലീസ് അറിയിച്ചു.

Top