കോഴിക്കോട് സ്വകാര്യ ബസിന്റെ ടയറിനടിയില്‍പ്പെട്ട വ്യക്തി അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്:പുതുപ്പാടി ഈങ്ങാപ്പുഴ ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസിന്റെ ടയറിനടിയില്‍പ്പെട്ട വ്യക്തി അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് നിര്‍ത്തിയിട്ട ബൈക്കുകള്‍ക്കിടയിലേക്ക് ഓടിക്കയറുകയായിരുന്നു. കോടഞ്ചേരി റൂട്ടില്‍ ഓടുന്ന ഹാപ്പി ടോപ്പ് ബസാണ് അപകടം വരുത്തിയത്.

ദേശീയപാതയില്‍ നിന്നും ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാനും ബൈക്കുകളും തകര്‍ന്നു.

Top