വ്യാജ ബോംബുമായി എച്ച്ഡിഎഫ്‌സി ബാങ്കിലെത്തിയ യുവാവ് പിടിയില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ എച്ച്ഡിഎഫ്‌സി ബാങ്കില്‍ വ്യാജ ബോംബുമായി എത്തിയ യുവാവ് പൊലീസ് പിടിയില്‍. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ബാങ്കിലെത്തിയ റോഹ്താഷ് പണം ആവശ്യപ്പെട്ട് ജീവനക്കാരെ ബോംബ് കാണിച്ച് ഭീഷണിപ്പെടുത്തിയത്.

ഇയാളെ ബാങ്ക് മാനേജരും മറ്റ് ബാങ്ക് ജീവനക്കാരും ചേര്‍ന്ന് കീഴ്‌പ്പെടുത്തി പോലീസിനു കൈമാറി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.

Top