ചൈനയിൽ പുതിയ ശുചിമുറി നിർമ്മിക്കാൻ കുഴിയെടുത്തു , കിട്ടിയത് യുദ്ധകാലത്തെ ഗ്രനേഡുകൾ

Eastern China

ബെയ്‌ജിംഗ് : ചൈനയിൽ വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി കുഴിയെടുത്ത വീട്ടുടമസ്ഥന് കിട്ടിയത് വർഷങ്ങൾക്ക് മുൻപ് യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന ഗ്രനേഡുകൾ. കിഴക്കൻ ചൈനയിലാണ് വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി വീടിന്റെ പഴയ ഭാഗത്ത് പുതിയ ശുചിമുറിക്കായി കുഴിയെടുത്തപ്പോൾ ഗ്രനേഡുകൾ കണ്ടെത്തിയത്.

ജിയാൻഗ്സു പ്രവിശ്യയിലെ വീട്ടിൽ നിന്നാണ് ഇവ ലഭിച്ചത്. ഗ്രനേഡുകൾ കണ്ടെത്തിയതിനെ തുടർന്ന് ഉടമസ്ഥൻ പൊലിസിനെ വിവരമറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് ചൈനയിൽ ജപ്പാൻ നടത്തിയ അധിനിവേശത്തിന്റെ ഭാഗമായിരിക്കും ഈ ഗ്രനേഡുകൾ എന്നാണ് വിലയിരുത്തൽ.

പൊലിസ് നടത്തിയ പരിശോധനയിൽ 100 ഗ്രനേഡുകൾ കണ്ടെത്തി. 1937 നും 1945 നും ഇടയിൽ ജപ്പാനും ചൈനയും തമ്മിൽ നടന്ന യുദ്ധത്തിൽ ജപ്പാൻ ഉപയോഗിച്ച ഗ്രനേഡുകളാണ് ഇതെന്ന് അധികൃതർ അറിയിച്ചു.

കണ്ടെത്തിയ ഗ്രനേഡുകൾ എല്ലാം നിർവീര്യമായവയാണ്. എന്നാലും ഇവ വീശദമായി പരിശോധിക്കുമെന്നും യുദ്ധത്തിന്റെ സമയത്ത് ജാപ്പനീസ് സൈന്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു ഈ പ്രദേശമെന്നും പൊലിസ് പറഞ്ഞു.

റിപ്പോർട്ട് : രേഷ്മ പി .എം

Top