ഏലൂരില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു; ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

deadbody

ഏലൂര്‍: കൊച്ചി ഏലൂരില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ വി ജെ ജോസാണ് മരിച്ചത്.

മകന്റെ പേരിലുള്ള വാഹനവായ്പ കുടിശികയ്ക്കായി ബാങ്കുകാര്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടില്‍ എത്തി ജോസുമായി ചര്‍ച്ച നടത്തവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോസ് തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.

Top