യുഎസില്‍ ഇലക്ട്രിക് റെന്റല്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

accident

വാഷിംഗ്ടണ്‍: യുഎസില്‍ ഇലക്ട്രിക് റെന്റല്‍ സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. വാഷിംഗ്ടണ്‍ ഡിസിയിലെ ട്രെന്‍ഡി ഡുപോണ്ട് സര്‍ക്കിളില്‍ വച്ചാണ് അപകടമുണ്ടായത്്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ മാസം ടെക്‌സസില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ട് 24 വയസുകാരന്‍ മരിച്ചിരുന്നു. രാജ്യത്ത് ഇലക്ട്രിക് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടുള്ള രണ്ടാമത്തെ മരണമാണിത്.

Top