ലോക്ക് ഡൗണ്‍; പാലുവാങ്ങാന്‍ പുറത്ത് ഇറങ്ങിയ യുവാവ് പൊലീസ് മര്‍ദ്ദനമേറ്റ് മരിച്ചു

deadbody

ഹൗറ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വീടിന് പുറത്തിറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ പാലുവാങ്ങാന്‍ വീടിന് പുറത്തേക്ക് ഇറങ്ങിയ യുവാവ് പൊലീസ് മര്‍ദ്ദനമേറ്റ് മരിച്ചതായി ആരോപണം.

ലാല്‍സ്വാമി എന്നയാളാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം. തെരുവില്‍ കൂട്ടം കൂടിയ ആളുകളെ പൊലീസ് ഓടിച്ചു വിടുന്നത് താനും കണ്ടിരുന്നുവെന്നും ഇതിനിടയിലാണ് ലാലിനെ പൊലീസ് മര്‍ദ്ദിച്ചതെന്നും കൊല്ലപ്പെട്ട ലാലിന്റെ ഭാര്യ വെളിപ്പെടുത്തി.

എന്നാല്‍ ലാത്തിക്കടിയേറ്റല്ല ലാല്‍ മരിച്ചതെന്നാണ് പൊലീസിന്റെ വാദം. ഹൃദയാഘാതമാണ് യുവാവിന്റെ മരണകാരണമെന്ന് പൊലീസ് പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമ ബംഗാളില്‍ ഇതുവരെ 10 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 31 വരെ സംസ്ഥാനത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top