ആലപ്പുഴയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ആലപ്പുഴ : ദേശീയപാതയ്ക്ക് സമീപം എസ്എല്‍ പുരത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.

അപകടത്തില്‍പ്പെട്ട മിനി ലോറിയുടെ ഡ്രൈവറായ ആലപ്പുഴ സ്വദേശി സിജു (27) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ച് പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

മിനി വാനില്‍ മീന്‍ ലോറി ഇടിച്ചപ്പോള്‍ ഇതിനടയിലേക്ക് മറ്റൊരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തിറക്കിയത്.

Top