മണിമലയാറ്റില്‍ മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ മുങ്ങി മരിച്ചു

തിരുവല്ല: മണിമലയാറ്റില്‍ മീന്‍ പിടിക്കുന്നതിനിടെ മധ്യവയസ്‌ക്കന്‍ മുങ്ങി മരിച്ചു. വെളളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു അപകടം.

വള്ളംകുളം പരുത്തിക്കാട്ടില്‍ വീട്ടില്‍ കോശി വര്‍ഗീസ് (അനിയന്‍, 54) ആണ് മരിച്ചത്. കോശി ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന സഹോദര പുത്രന്‍ ഉറക്കെ നിലവിളിച്ചു. ഇത് കേട്ടെത്തിയ സമീപവാസികള്‍ ചേര്‍ന്ന് കോശിയെ കരയ്ക്കെടുത്ത് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു,

Top