ബാങ്കിലേക്ക് പോവുകയായിരുന്ന വയോധികന്‍ ബൈക്കിടിച്ച് മരിച്ചു

-accident

കോട്ടയം: കോട്ടയം ചിങ്ങവനത്ത് ബാങ്കിലേക്ക് പോകുകയായിരുന്ന വയോധികന്‍ ബൈക്കിടിച്ച് മരിച്ചു.

കുറിച്ചി നീലംപേരൂര്‍ വലിയവീട്ടില്‍ കേശവന്‍(72) ആണ് മരിച്ചത്.

രാവിലെ 11 ന് എംസിറോഡില്‍ കുറിച്ചി ഔട്ട്പോസ്റ്റിലാണ് അപകടമുണ്ടായത്.

ഔട്ട്പോസ്റ്റില്‍ ബസിറങ്ങിയ കേശവന്‍ എസ്ബിഐ ശാഖയിലേക്ക് പോകുമ്പോള്‍ ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കിടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കേശവനെ സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top