മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതര പരുക്കേല്‍പ്പിച്ച സംഭവം: ഗൃഹനാഥന്‍ മരിച്ചു

dead-body

കാസര്‍കോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് മരുമകന്‍ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേല്‍പ്പിച്ച ഗൃഹനാഥന്‍ മരിച്ചു. ജോഡ്ക്കല്‍ ബേക്കൂര്‍ സ്വദേശി അല്‍ത്താഫ് (52) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ ബന്തിയോട് കുക്കാറിലെ ഷബീര്‍ മൊയ്തീന്‍ ഒളിവിലാണ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷബീര്‍ മൊയ്തീന്‍. മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ഷബീര്‍ മൊയ്തീനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.അല്‍ത്താഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവാണ് ഷബീര്‍ മൊയ്തീന്‍.

കഴിഞ്ഞ ഞായറാഴ്ചയാണ് അല്‍ത്താഫിന്റെ മകള്‍ സറീനയുടെ ഭര്‍ത്താവ്ഷബീര്‍ മൊയ്തീന്‍ അല്‍ത്താഫിനെയും രണ്ട് മക്കളിലൊരാളെയുംരാത്രി കാറില്‍ തട്ടിക്കൊണ്ടു പോയത്. കുടുംബം തൊട്ടു പിന്നാലെ സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് കുട്ടിയെ വിട്ടുനല്‍കി.

തുടര്‍ന്ന് അല്‍ത്താഫിനെ മര്‍ദ്ദിച്ച് അവശനാക്കുകയും കൈഞരമ്പ് മുറിക്കുകയും ചെയ്ത ശേഷം മംഗാലാപുരത്തെ ഒരു ആശുപത്രിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. അത്യാസന നിലയിലായിരുന്ന അല്‍ത്താഫിനെ ഉടന്‍ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Top