കായംകുളത്ത് കാല്‍ വഴുതി കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു

കായംകുളം: കായംകുളത്ത് കാല്‍ വഴുതി കുളത്തില്‍ വീണ് ഒരാള്‍ മരിച്ചു. പത്തിയൂര്‍ കളയ്ക്കാട്ട് തെക്കതില്‍ സുരേഷ് (52ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പത്തിയൂര്‍ ആറാട്ട് കുളത്തില്‍ കാല്‍ വഴുതി വീണാണ് അപകടം സംഭവിച്ചത്. കുളത്തിന്റെ പടവില്‍ നിന്ന് കൈ കഴുകുന്നതിനിടയില്‍ സുരേഷ് കാല്‍ വഴുതി വീഴുകയായിരുന്നു.

വഴിയാത്രക്കാരായ രണ്ട് യുവാക്കള്‍ കുളത്തില്‍ ഇറങ്ങി സുരേഷിനെ കരയ്ക്ക് എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. കായംകുളത്ത് നിന്നും വന്ന ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ കായംകുളം താലൂക്ക് അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Top