പോത്താനിക്കാട് യുവാവ് മരിച്ചത് എയര്‍ ഗണ്‍ കൊണ്ടുള്ള അടിയേറ്റെന്ന് റിപ്പോര്‍ട്ട്

dead

കൊച്ചി: എറണാകുളം പോത്താനിക്കാട് യുവാവ് മരിച്ചത് എയര്‍ ഗണ്‍ കൊണ്ടുള്ള അടിയേറ്റെന്ന് പ്രാഥമിക വൈദ്യ പരിശോധനാ റിപ്പോര്‍ട്ട്. പുളിന്താനം കുഴിപ്പിള്ളില്‍ പ്രസാദ് എന്നയാളെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ അയല്‍വാസിയുടെ വീടിന്റെ ടെറസില്‍ കണ്ടെത്തിയത്.

പോത്താനിക്കാട് കക്കൂച്ചിറ സജീവന്റെ വീടിന്റെ ടെറസിന് മുകളിലാണ് മൃതദേഹം കിടന്നത്. വീട്ടുടമ സജീവനെ പൊലീസ് ഇന്നു വിശദമായി ചോദ്യം ചെയ്യും. പരസ്പര വിരുദ്ധ മൊഴികള്‍ നല്‍കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രസാദിന്റെ മൃതശരീരത്തിന് അടുത്ത് നിന്ന് തകര്‍ന്ന നിലയില്‍ എയര്‍ ഗണും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ എയര്‍ഗണ്‍ തകര്‍ന്ന നിലയിലാണ്. മരിച്ച പ്രസാദിന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട പ്രസാദ് സജീവന്റെ വീട്ടുജോലിക്കാരനാണെന്നാണ് വിവരം.

Top