കൊടുംചൂടില്‍ കാറില്‍ പോര്‍ക്ക് പാകം ചെയ്ത് ഓസ്‌ട്രേലിയക്കാരന്റെ മാസ്സ് പരിപാടി

സ്‌ട്രേലിയയിലെ കൊടുംചൂട് വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. കാടുകള്‍ ചൂടില്‍ അഗ്‌നിക്ക് ഇരയാവുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് സ്വന്തം കാറില്‍ വെച്ച് പോര്‍ക്ക് പാകം ചെയ്ത ഒരു ഓസ്‌ട്രേലിയക്കാരന്‍ ചൂടിന്റെ യഥാര്‍ത്ഥ ചിത്രം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. തന്റെ പരീക്ഷണത്തെക്കുറിച്ച് സ്റ്റൂ പെന്‍ഗെല്ലി ഫേസ്ബുക്കില്‍ വിശദമാക്കുകയും ചെയ്തു.

പശ്ചിമ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ചുവന്ന ഡാറ്റ്‌സണ്‍ സണ്ണിയില്‍ വെച്ചാണ് ബേക്കിംഗ് ടിന്നില്‍ ഏകദേശം 10 മണിക്കൂര്‍ കൊണ്ട് പോര്‍ക്ക് പാകം ചെയ്തത്. ‘സംഗതി ഏറ്റെന്ന്’ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പെന്‍ഗെല്ലി വ്യക്തമാക്കി. പാകമായത് മൂലം സസുഖം മുറിച്ച പോര്‍ക്ക് കഷ്ണങ്ങളുടെ ചിത്രങ്ങളുടെ അദ്ദേഹം പോസ്റ്റ് ചെയ്തു.

രാവിലെ മുതല്‍ തുടങ്ങുന്ന ചൂട് ഉച്ചയ്ക്ക് ഒരു മണി ആകുന്നതോടെ 81 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിച്ചേരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഈ വിവരം കേട്ടറിഞ്ഞവര്‍ അത്ഭുതപ്പെട്ട് കമന്റുകള്‍ പോസ്റ്റ് ചെയ്യുകയാണ്. അടുത്ത പരിപാടിക്ക് തങ്ങളെ കൂടി വിളിക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ തന്റെ രസകരമായ പരീക്ഷണത്തിന്റെ യഥാര്‍ത്ഥ മുന്നറിയിപ്പും പെന്‍ഗെല്ലി നല്‍കുന്നു.

കുട്ടികളെയോ, നായകളെയോ ഈ ചൂടില്‍ കാറില്‍ ഇരുത്തരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു മിനിറ്റ് പോലും അത്തരത്തില്‍ ചെയ്യരുത്. അങ്ങിനെ എന്തെങ്കിലും സംഭവം കണ്ടാല്‍ കാറിന്റെ ചില്ല് പൊട്ടിച്ച് ആളെ രക്ഷിക്കാന്‍ മടിക്കേണ്ടെന്നും പെന്‍ഗെല്ലി ചൂണ്ടിക്കാണിച്ചു. എന്തായാലും 2 മണിക്കൂര്‍ കൊണ്ട് ബീഫ് പാകം ചെയ്യാനാണ് ഇദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.

Top