പെണ്‍സുഹൃത്തിനെ മരണദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കാണിച്ചു; യുവാവ് ആത്മഹത്യചെയ്തു

ചേര്‍ത്തല: പെണ്‍സുഹൃത്തിന് മരണദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ തത്സമയം അയച്ച് യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് 12-ാം വാര്‍ഡ് മാളിയേക്കല്‍ മോഹനന്റെയും സിന്ധുവിന്റെയും മകന്‍ ശ്രീരാഗ് (25) ആണ് മരിച്ചത്.

വെള്ളിയാഴ്ച മൂന്നരയോടെയായിരുന്നു സംഭവം. വീഡിയോ കോളിലൂടെ ദൃശ്യങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് സുഹൃത്ത് പ്രതിശ്രുതവരനുമായി കടക്കരപ്പള്ളിയില്‍ യുവാവിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. എന്നാല്‍, ഇവര്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നുകാട്ടി യുവാവിന്റെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. മൃതദേഹം പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ശനിയാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തും. ഹോട്ടല്‍ മാനേജ്മെന്റ് പഠനം കഴിഞ്ഞ് ജോലിക്കായി കാത്തിരിക്കുകയായിരുന്നു ശ്രീരാഗ്.

Top