ബൈക്ക് പൊലീസ് പിടിച്ചെടുത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൊടുപുഴ: ലോക്ക്ഡൗണ്‍ ലംഘിച്ചതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചിന്നക്കനാല്‍ സ്വദേശി വിജയ പ്രകാശാണ് മരിച്ചത്. ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായരുന്നു യുവാവ്. പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

ആത്മഹത്യാശ്രമത്തിനിടെ വിജയപ്രകാശിന് ശരീരത്തില്‍ 75 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബിയില്‍ ഉള്‍പ്പെട്ട അഞ്ച് ജില്ലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Top