കാമുകിയുമായി വഴക്കിട്ടു: യുവാവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

dead body

തിരുവനന്തപുരം:കാമുകിയുമായി വഴക്കിട്ട് യുവാവ് ആത്മഹത്യ ചെയ്തു. മലയിന്‍കീഴ് സ്വദേശി അനൂപാണ് മരിച്ചത് . വീടിനുള്ളിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ശ്രീകൃഷ്ണപുരം പാളയത്തില്‍ വീട്ടില്‍ ഗീതയുടെയും പരേതനായ മോഹനന്റെയും മകനാണ് അനൂപ്. സംസാരത്തില്‍ സംശയം തോന്നിയ കാമുകി വിവരമറിയിച്ചതിനെ തുടര്‍ന്ന് അനൂപിന്റെ സഹോദരന്‍ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് ആത്മഹത്യാ വിവരം പുറത്തറിയുന്നത്.

കിടപ്പുമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ ചവിട്ടിതുറന്നപ്പോള്‍ അനൂപിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മലയിന്‍കീഴ് പൊലീസ് അറിയിച്ചു.

Top