ടിക്കറ്റ് എടുക്കാതെ യാത്ര; യാത്രക്കാരന്‍ ട്രാമിൽ നിന്ന് ജനൽ വഴി പുറത്തേക്ക് ചാടി

ലണ്ടൻ: ടിക്കറ്റ് എടുക്കാത്ത യാത്രക്കാരന്‍ ട്രാമിൽ നിന്ന് ജനൽ വഴി പുറത്തേക്ക് ചാടി. ടിക്കറ്റ് പരിശോധകനെത്തിയപ്പോൾ ട്രാമിന്‍റെ ജനാല വഴി പുറത്തേക്ക് ചാടിയ ഒരു യുവാവിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ട്രാമിൽ നിന്നും ചാടി പണം നൽകാതെ രക്ഷപ്പെടുന്ന യുവാവിന്‍റെ 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ട്രാമിൽ ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹയാത്രികരിലാരോ പകർത്തിയ ദൃശ്യങ്ങൾ ഫേസ്ബുക്കിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇത് മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു.

Top