man buys lic s costliest policy for rs 50 crore premium

മുംബൈ: നോട്ട് അസാധുവാക്കിയ നടപടി മൂലം ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിച്ച ഒരു സ്ഥാപനം എല്‍ഐസി ആണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരാള്‍ എടുത്തത് 50 കോടിയുടെ പോളിസി.

റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുള്ള ഒരു ബിസിനസുകാരനാണ് ഈ പോളിസി എടുത്തതെന്നാണ് സൂചന.

എല്‍ഐസിയുടെ മുംബൈയിലെ ദാദര്‍ ബ്രാഞ്ചില്‍നിന്നാണ് ജീവന്‍ അക്ഷയ് പെന്‍ഷന്‍ പ്ലാനില്‍ 50 ലക്ഷത്തിന്റെ പോളിസി എടുത്തത്.

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് സമ്പന്നരായ നിരവധി പേര്‍ പോളിസികള്‍ എടുക്കുന്നതിന് പണം ചെലവഴിക്കുന്നുണ്ട്.

പലരും കോടികളുടെ പോളിസികളാണ് എടുക്കുന്നത്. ഒരു പ്രമുഖ ബോളിവുഡ് നടന്‍ രണ്ട് കോടിയുടെ പോളിസി എടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ജീവന്‍ അക്ഷയ് പോളിസികള്‍ എടുക്കുന്നതിനാണ് കൂടുതല്‍ പേരും താല്‍പര്യം കാണിക്കുന്നത്. മുന്‍പ് ഡിമാന്റ് കുറഞ്ഞ സ്‌കീം ആയിരുന്നു ഇത്.

എന്നാല്‍ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഇതിന് ഡിമാന്റ് വര്‍ധിച്ചിട്ടുണ്ട്. വര്‍ഷാവര്‍ഷം നിശ്ചിത തുക പോളിസി ഉടമയ്ക്ക് തിരികെ ലഭിക്കുന്ന പോളിസിയാണ് ഇത്.

നവംബര്‍ മാസത്തില്‍ ജീവന്‍ അക്ഷയ് സ്‌കീമില്‍ 8,000 കോടി സമാഹരിക്കപ്പെട്ടതായി എല്‍ഐസി എംഡി ഉഷ സംഗ്വാന്‍ പറഞ്ഞു.

ഒറ്റ മാസം 104 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. വാര്‍ഷിക ടാര്‍ജറ്റിന്റെ 70 ശതമാനം ഇതിനകം സമാഹരിച്ചുകഴിഞ്ഞതായും അവര്‍ വ്യക്തമാക്കി.

Top