രാജസ്ഥാനിൽ അതിക്രൂരമായി മക്കളെ മർദ്ദിച്ച പിതാവ് പൊലീസ് പിടിയിൽ

arrest

ജയ്പൂർ: രാജസ്ഥാനിൽ വസ്ത്രത്തിൽ അഴുക്കാക്കിയതിന് മക്കളെ അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. രാജസ്ഥാനിലെ രാജ്സമന്ദറിലാണ് അച്ഛൻ മക്കളെ ക്രൂരമായി മർദ്ദിച്ചത്. ചെയിൻ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. വസ്ത്രത്തിൽ അഴുക്കാക്കിയതിന് അഞ്ചു വയസുകാരനായ മകനെ കയറിൽ കെട്ടിയിട്ടും മൂന്നു വയസുകാരിയായ മകളെ ചവിട്ടിയുമാണ് ചെയിൻ സിംഗ് ഉപദ്രവിച്ചത്.

മർദ്ദനത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ ചെയിൻ സിംഗിനെതിരേ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.

Top