Man booked for rape threat to journalist on Twitter in Mumbai

മുംബൈ: കൂട്ടമാനഭംഗം ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് ട്വിറ്ററിലൂടെ ഭീഷണി. മുംബൈയിലെ മാധ്യമപ്രവര്‍ത്തകയ്ക്കാണ് രണ്ടു ദിവസത്തിനകം കൂട്ടമാനഭംഗത്തിനിരയാകും എന്നു ട്വിറ്ററിലൂടെ ഭീഷണി ലഭിച്ചത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അമരീന്ദ്ര കുമാര്‍ സിങ് എന്ന ട്വിറ്റര്‍ അക്കൗണ്ടുള്ള വ്യക്തിയുടെ പേരില്‍ കേസെടുത്തതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ മാധ്യപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ യുവതി പങ്കെടുത്തിരുന്നു. പ്രതിഷേധത്തിന്റെ ചിത്രങ്ങള്‍ യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

Top