Man behind 1985 Air India bombing off coast of Cork is released from prison

ഒറ്റാവ: 1985ല്‍ 331 പേരെ കൊലപ്പെടുത്തിയ എയര്‍ ഇന്ത്യ കനിഷ്‌ക ആക്രമണ കേസില്‍ ശിക്ഷിയ്ക്കപ്പെട്ട ഒരേയൊരു പ്രതി ഇന്ദര്‍ജിത് സിംഗ് റെയാത് കാനഡയില്‍ ജയില്‍ മോചിതനായി.

ഇരുപത് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചനം. അയര്‍ലന്റിന് സമീപം എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 329 പേരാണ് കൊല്ലപ്പെട്ടത്. കാനഡയിലെ വാന്‍കൂവറില്‍ നിന്ന് വരുകയായിരുന്ന വിമാനമാണ് ഖാലിസ്ഥാന്‍ ഭീകരര്‍ ബോംബിനിരയാക്കിയത്.

ജപ്പാനിലെ നരീത വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിലേയ്ക്ക് കാര്‍ഗോ കയറ്റുകയായിരുന്ന രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. 1984ല്‍ അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരായി നടന്ന സൈനിക നടപടിയ്ക്ക് പ്രതികാരമായിട്ടായിരുന്നു ആക്രമണം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ ആദ്യ പ്രതികാരം പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയുടെ വധം തന്നെയായിരുന്നു.

കാനഡയില്‍ മെക്കാനിക്കായി ജോലി ചെയ്തിരുന്ന റെയാത് ബോംബ് നിര്‍മ്മാണത്തിനായി ഡൈനാമിറ്റ്, ബാറ്ററികള്‍ ഡിറ്റണേറ്ററുകള്‍ തുടങ്ങിയവ വാങ്ങിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കള്ളം പറഞ്ഞതിനും റെയാതിനെ ശിക്ഷിച്ചിരുന്നു. 30 വര്‍ഷം മുമ്പ് നടന്ന കനിഷ്‌ക വിമാന ബോംബിംഗുമായി ബന്ധപ്പെട്ട അന്വേഷണം കാനഡ അവസാനിപ്പിച്ചിട്ടില്ല.

Top