വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ തലവെട്ടി, കുഞ്ഞിനെ കഴുത്തറത്തു കൊന്നു; ഞെട്ടിക്കും ക്രൂരത !

രട്ടകൊലപാതകങ്ങളും, ആത്മഹത്യയും അന്വേഷിച്ച് ന്യൂയോര്‍ക്ക് സിറ്റി പോലീസ്. ഭാര്യയുടെ തലവെട്ടിയെടുത്ത ഭര്‍ത്താവ്, അഞ്ച് വയസ്സുള്ള മകളെയും കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭര്‍ത്താവ് വീട്ടില്‍ തൂങ്ങിമരിക്കുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. ഭര്‍ത്താവില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഉത്തരവ് നേടാന്‍ ശ്രമിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സംഭവം.

ബുധനാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് എന്‍വൈപിഡിക്ക് വിവരം ലഭിക്കുന്നത്. മാന്‍ഹാട്ടണിലെ ഹാര്‍ലെം മേഖലയിലുള്ള വീട്ടിലേക്ക് എത്തിച്ചേര്‍ന്ന പോലീസ് 46കാരന്‍ യോന്നാഥന്‍ ടെഡ്‌ല, 42കാരി ജെന്നിഫര്‍ ഷെല്‍റ്റ്, അഞ്ച് വയസ്സുള്ള മകള്‍ അബയ്‌നേഷ് ഷെല്‍റ്റ് ടെഡ്‌ല എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകം നടന്ന് എത്ര സമയത്തിന് ശേഷമാണ് പോലീസ് സംഘം സ്ഥലത്തെത്തിയതെന്ന് വ്യക്തമായിട്ടില്ല.

മകളുടെ വിവാഹജീവിതം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നെന്ന് ഷെല്‍റ്റിന്റെ പിതാവ് കെന്നെത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി. എന്നാല്‍ വിവാഹമോചനത്തിനുള്ള നോട്ടീസ് ലഭിച്ചാല്‍ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് മരുമകന്‍ ഭീഷണി മുഴക്കിയിരുന്നു, അദ്ദേഹം വ്യക്തമാക്കി. ഷെല്‍റ്റിന്റെ മുറിച്ചുനീക്കിയ തല ഇവരുടെ മൃതദേഹത്തിന്റെ മടിയില്‍ വെച്ച നിലയിലായിരുന്നുവെന്ന് ചില പോലീസ് ശ്രോതസ്സുകള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ടെഡ്‌ലയും, ഷെല്‍റ്റും വിവാഹമോചനവുമായി മുന്നോട്ട് നീങ്ങവെയാണ് ക്രൂര കൊലപാതകങ്ങള്‍.

Top