ഹരിയാന മുഖ്യമന്ത്രിയുടെ റാലിക്കിടെ തീകൊളുത്തി ആത്മഹത്യാശ്രമം

MANOHAR-LAL

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ ലാ​ല്‍ ഖ​ട്ട​റി​ന്‍റെ റാ​ലി​ക്കി​ടെ ആ​ത്മാ​ഹു​തി ശ്ര​മം. സോ​ണി​പ​ത് സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് കു​മാ​ര്‍ എ​ന്ന​യാ​ളാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച​ത്. 80 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​യാ​ള്‍ റോ​ഹ്ത​ക്കി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

മകന് തൊഴിലില്ലാത്തതിനാലാണ് രാജേഷിനെ തീകൊളുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ ഹരിയാന ഭവനില്‍വച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി ഖട്ടാറിനെ കണ്ടിരുന്നുവെന്നും മകന് തൊഴിലില്ലാത്ത കാര്യം പറഞ്ഞിരുന്നുവെന്നും ആശുപത്രിയില്‍വച്ച് രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ജോലി നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു ഗ്രൂപ്പ് ഡി പോസ്റ്റുകളിലേക്ക് റിക്രൂട്ട് ചെയ്യാമെന്ന് പറഞ്ഞെങ്കിലും തുടര്‍ നടപടിയുണ്ടായില്ലെന്നും രാജേഷ് അറിയിച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു​പോ​ക​വെ ഇ​യാ​ള്‍ എ​ന്തോ ദ്രാ​വ​കം ഒ​ഴി​ച്ച​ശേ​ഷം തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ഇ​യാ​ള്‍ ഓ​ടു​ന്ന​തി​നി​ടെ ര​ണ്ടു പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.

Top