ഫ്‌ലോറിഡയില്‍ ഭാര്യയുടെ കാമുകന് നേരെ യുവാവിന്റെ ആക്രമണം; കേസെടുത്ത് പൊലീസ്

ഫ്‌ലോറിഡ: ഫ്‌ലോറിഡയില്‍ ഭാര്യയുടെ കാമുകന് നേരെ യുവാവിന്റെ ആക്രമണം. അലുമിനിയം ബാറ്റ് ഉപയോഗിച്ചാണ്് കാമുകനെ അടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. 33-കാരനായ ജോണ്‍ ഡിമ്മിങ്ങാണ് ഭാര്യയുടെ കാമുകനെ ആക്രമിച്ചത്. ഭാര്യ ക്രിസ്റ്റി ബാര്‍ബറ്റോയെ സഹപ്രവര്‍ത്തകനായ സി ടി ടെക്നീഷ്യനൊപ്പമാണ് ഇയാള്‍ എയര്‍ബിഎന്‍ബിയില്‍ കണ്ടത്. പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു. ഭാര്യയെയും കാമുകനെയും പിന്തുടര്‍ന്നാണ് ഇയാള്‍ കിടപ്പുമുറിയില്‍ എത്തിയത്. പിന്നിലെ വാതില്‍ അടച്ച ശേഷം ഇയാള്‍ കാമുകനെ തല്ലി. എടുത്തെറിയുകയും അലൂമിനിയം ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

മുറിയിലെ സിസിടിവിയില്‍ ഇയാള്‍ ബാറ്റുമായി പോകുന്നത് കാണാം. കാമുകനെ മര്‍ദ്ദിക്കുന്നത് ഭാര്യ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അടങ്ങിയില്ല. കാമുകന്റെ തലയില്‍ നിന്ന് രക്തമൊലിച്ചിട്ടും മര്‍ദ്ദനം നിര്‍ത്തിയില്ലെന്ന് പറയുന്നു. ഭാര്യയുമായി ഇനി യാതൊരു ബന്ധവും പാടില്ലെന്ന് ഇയാള്‍ യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അരിസോണ സ്വദേശിയായ യുവാവ് ജോലിക്കായാണ് ഫ്‌ലോറിഡയില്‍ എത്തിയത്. ബാര്‍ബറ്റോ ഇടപെട്ടിരുന്നില്ലെങ്കില്‍ ഡിമ്മിഗ് തന്നെ കൊല്ലുമായിരുന്നുവെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഇയാളുടെ ഭാര്യ തന്റെ സഹപ്രവര്‍ത്തകയാണെന്നും ജോലി കഴിഞ്ഞ് അവര്‍ മടങ്ങുന്നതിന് മുമ്പ് മദ്യപിക്കാന്‍ പോയതാണെന്നും ഇയാള്‍ പറഞ്ഞു.

യുവതിയാണ് പൊലീസിനെ വിവരമറിയിച്ചത്. ഭര്‍ത്താവാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ ഒരു കറുത്ത ടീ ഷര്‍ട്ടും രക്തക്കറയുള്ള വെള്ള അടിവസ്ത്രവും കണ്ടെത്തി. കൊലപാതകശ്രമം, മാരകമായ ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

Top