കോഴിക്കോട് മുക്കത്ത് യുവാവിനെ അഞ്ചംഗ സംഘം വെട്ടി പരുക്കേല്‍പ്പിച്ചു

attack

കോഴിക്കോട്: മുക്കത്ത് യുവാവിന് വെട്ടേറ്റു. വീട്ടു സാധനങ്ങള്‍ വാങ്ങി വരുന്നതിനിടെ മാരുതി ആള്‍ട്ടോ കാറിലെത്തിയ അഞ്ചംഗ സംഘമാണ് യുവാവിനെ വെട്ടി പരുക്കേല്‍പ്പിച്ചത്.

പന്നിക്കോട് സ്വദേശി സുല്‍ഫിക്കറി (35)നാണ് വെട്ടേറ്റത്. സുല്‍ഫിക്കര്‍ താമസിക്കുന്ന വാടക വീടിനു സമീപത്തുവെച്ച് രാത്രി 8.30ഓടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സുല്‍ഫിക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top