‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ ; ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ പൊലീസ് പിടിയില്‍

മഹാരാഷ്ട്ര : ‘ശ്രീരാമ ജന്മഭൂമിക്ക് നീതി’ എന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അമ്പത്തിയാറുകാരന്‍ പൊലീസ് പിടിയില്‍. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിലെ സഞ്ജയ് രാമേശ്വര്‍ ശര്‍മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഐപിസിയുടെ 153(1)(ആ), 188 വകുപ്പുകള്‍ പ്രകാരമാണ് സഞ്ജയ് രാമേശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് സഞ്ജയിയെ കോടതി മുമ്പാകെ ഹാജരാക്കും.

പ്രാദേശിക ഭാഷയിലാണ് സഞ്ജയ് രാമേശ്വര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നത്. ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇത്തരം ആളുകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Top