ഒരു കിലോയിലധികം കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: ഒരു കിലോയിലധികം ഉണക്ക കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു.കൊപ്പം സങ്കേതത്തില്‍ അലി (52) ആണ് അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ, പുലാമന്തോള്‍, കൊളത്തൂര്‍, പാലൂര്‍ മേഖലകളില്‍ ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. കഞ്ചാവ് വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്ന ബൈക്കും പിടികൂടിയിട്ടുണ്ട്. പട്ടാമ്പി, പെരിന്തല്‍മണ്ണ പെലീസ്‌ എക്സൈസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളതായി അധികൃതര്‍ പറഞ്ഞു.

ഓണക്കാലവുമായി ബന്ധപ്പെട്ട് ലഹരിയുടേയും മദ്യത്തിന്റേയും ഒഴുക്ക്‌ തടയുന്നതുമായി ബന്ധപ്പെട്ട് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 1.210 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.

Top