വിവാഹ സല്‍ക്കാരത്തിനായി ഉണ്ടാക്കിയ 20 ലിറ്റര്‍ വാറ്റുചാരയവുമായി ഒരാള്‍ പിടിയില്‍

ആലപ്പുഴ: വാറ്റുചാരായവുമായി ആലപ്പുഴയില്‍ ഒരാള്‍ പിടിയില്‍. 20 ലിറ്റര്‍ ചാരായവുമായി സന്തോഷ് (44)നെയാണ് ചേര്‍ത്തല എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.

കഞ്ഞിക്കുഴിയിലെ മറ്റത്തില്‍ വീട്ടില്‍ കമലാസനന്റെ മകന്റെ കല്യാണാവശ്യത്തിനായി ഉണ്ടാക്കിയതായിരുന്നു ചാരായം.

ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പ്രദേശം കഴിഞ്ഞ 3 ദിവസമായി നിരീക്ഷണത്തിലായിരുന്നു.

Top