ഇടുക്കിയിൽ നാലു കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

CANNABIS

ഇടുക്കി : ഇടുക്കി അടിമാലിയിൽ നാല് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയിലായി. പണിക്കന്‍കുടി വെട്ടിക്കാട്ട് ആല്‍ബിന്‍ ജോസഫാണ് പിടിയിലായത്. അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘമാണ് ആൽബിനെ പിടികൂടിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുള്ളരിക്കുടി സ്വദേശി രാജേഷ് രവീന്ദ്രന്‍ ഓടി രക്ഷപെട്ടു. ഇയാളെ ഉടന്‍ പിടികൂടുമെന്ന് നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്‌മെന്റ് സംഘം അറിയിച്ചു.

നാല് കിലോ നൂറ് ഗ്രാം ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്. ഒരു മാസമായി ആൽബിനും രാജേഷും നീരിക്ഷണത്തിലായിരുന്നു. എറണാകുളം സ്വദേശിക്ക് കൈമാറുന്നതിനു വേണ്ടിയാണ് ആല്‍ബിനും രാജേഷും കഞ്ചാവ് എത്തിച്ചത്.

Top