100 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയില്‍

ഇടുക്കി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി എത്തിയ കന്യാകുമാരി സ്വദേശി പിടിയില്‍. ഇയാളില്‍ നിന്നും 100 ഗ്രാം ഉണക്ക കഞ്ചാവ് പിടിച്ചെടുത്തു. കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

കന്യാകുമാരി ജില്ലയിലെ വടശ്ശേരി സ്വദേശി സെല്‍വിന്‍ സാമുവല്‍ ദുരൈയാണ് പിടിയിലായത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി.

 

Top