അമ്പതോളം യുവതികളെ പീഡനത്തിരയാക്കി, യുവാവ് പിടിയില്‍

ചെന്നൈ: അമ്പതോളം യുവതികളെ പീഡനത്തിരയാക്കിയെന്ന് സംശയിക്കുന്ന യുവാവ് പിടിയില്‍. ചെന്നെയില്‍ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മറുപടിയില്‍ തോന്നിയ വൈരുധ്യമാണ് പോലീസില്‍ സംശയത്തിടയാക്കിയത്.

വെള്ളിയാഴ്ച ചെന്നെ നഗരത്തില്‍ വെച്ച് നടത്തിയ വാഹനപരിശോധനയ്ക്കിടെ ബുക്കും പേപ്പറും ശരിയല്ലാത്തതിനെ തുടര്‍ന്ന് യുവാവിനെ ചോദ്യം ചെയ്തു. മറുപടിയില്‍ പോലീസിന് സംശയം തോന്നിയപ്പോള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുന്നതിന്റെ അന്‍പതോളം ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് ഭീഷണിപ്പെടുത്തുകയും അക്രമത്തിനിരയാക്കുകയും ചെയ്തു വരികയാണെന്ന് യുവതികള്‍ വെളിപ്പെടുത്തി. മുന്‍പ് സമാനമായ രീതിയിലുള്ള പരാതി ലഭിച്ചെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ മൂന്ന് മാസത്തിന് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.

Top